മോഹന്‍ലാല്‍ ജീത്തു ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു
lal
മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

മോഹന്‍ലാല്‍ജീത്തു ജോസഫ് ബിഗ് ബജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമ കോവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിര്‍ത്തിവച്ചിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.
തൃഷയാണ് ചിത്രത്തില്‍ നായിക. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.തന്റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണെന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം , ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Share this story