‘മേ ഹൂം മൂസ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ കാണാം

google news
s,lls

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ‘മേ ഹൂം മൂസ’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ  റിലീസ് ചെയ്തു .
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ്. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ പ്രദര്‍ശനത്തിന് എത്തും.  വലിയ താര നിരയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ഒരു ബിഗ് ബജറ്റ് എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിൽ പൂനം ബജ്‌വ, ഹരീഷ് കണാരൻ എന്നിവരും താരതമ്യേന ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ചിത്രത്തിൽ മൂസ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത്‌സറിൽ വച്ച് ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. പഞ്ചാബും ന്യൂഡൽഹിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ, അതിൽ കേരളത്തിലും ഭാഗങ്ങളുണ്ട്.
 

Tags