മീറ്റ് ക്യൂട്ട് ഒടിടിയിൽ റിലീസ് ചെയ്തു

meet

നാച്ചുറൽ സ്റ്റാർ നാനിയുടെ സഹോദരി ദീപ്തി ഗന്ത ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മീറ്റ് ക്യൂട്ട് എന്ന ആന്തോളജി. നാനി അവതരിപ്പിക്കുമ്പോൾ പ്രശാന്തി ത്രിപിർനേനിയാണ് ചിത്രം നിർമ്മിക്കുന്നത്. സീരീസിന്റെ ട്രെയിലറിന് എല്ലാ വിഭാഗം പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു,  നവംബർ 25 മുതൽ സോണിലിവിൽ ചിത്രം സ്ട്രീംആരംഭിച്ചു .

ക്യൂട്ട് മീറ്റിന്റെ അർത്ഥം വിശദീകരിക്കുന്ന നാനിയുടെ വോയ്‌സ്‌ഓവറോടെയാണ് മീറ്റ് ക്യൂട്ട് ട്രെയിലർ ആരംഭിക്കുന്നത്. “രണ്ട് അപരിചിതർ ആകസ്മികമായി കണ്ടുമുട്ടുമ്പോൾ, അത്തരം മനോഹരമായ സാഹചര്യങ്ങൾ, അവർ നടത്തുന്ന സംഭാഷണങ്ങൾ, ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ഓർമ്മ,” എന്നാണ് അദ്ദേഹം പറയുന്നത്.

സത്യരാജ്, രോഹിണി, റുഹാനി ശർമ്മ, വർഷ ബൊല്ലമ്മ, ആദാ ശർമ, ആകാൻക്ഷ സിംഗ്, സുനൈന, സഞ്ചിത പൂനാച്ച, അശ്വിൻ കുമാർ, ശിവ കന്ദുകുരി, ദീക്ഷിത് ഷെട്ടി, ഗോവിന്ദ് പത്മസൂര്യ, രാജ തുടങ്ങിയ താരനിരയാണ് ആന്തോളജിയിലുള്ളത്.
 

Share this story