മീനാക്ഷിയെ ഹോസ്റ്റലില്‍ നിന്ന് ചാടിച്ചുകറങ്ങാന്‍ പോകും, ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്കു പറയും ; മാളവിക
malavika

മീനാക്ഷി ദിലീപ് തന്റെ ബേബി സിസ്റ്റര്‍ ആണ് എന്നാണ് മാളവിക പറയുന്നത്. പണ്ട് മുതലെ മീനാക്ഷിയെ അറിയാം. അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. മീനാക്ഷി എംബിബിഎസ് പഠിക്കാന്‍ ചെന്നൈയില്‍ വന്ന ശേഷം താന്‍ ഇടയ്ക്ക് പോയി അവളെ ഹോസ്റ്റലില്‍ നിന്നും ചാടിച്ച് കറങ്ങാന്‍ പോകും.
അത് അറിഞ്ഞ് ദിലീപ് അങ്കിള്‍ തന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ ഒരുപാട് കഥകള്‍ തങ്ങളുടേത് ആയുണ്ട് എന്നാണ് മാളവിക പറയുന്നത്.

ദുല്‍ഖര്‍ സല്‍മാനെ വളരെ പണ്ടാണ് പരിചയപ്പെട്ടതെന്നും അദ്ദേഹത്തോടൊപ്പം എപ്പോഴെങ്കിലും ഒരു പ്രണയ ചിത്രം ചെയ്യണമെന്നത് ആഗ്രഹമാണെന്നും മാളവിക പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ മലയാള സിനിമയുടെ സൂപ്പര്‍മാനാണ്. തന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. പ്രണവിനെ വലുതായ ശേഷം കണ്ടിട്ടില്ല. ചെറുപ്പത്തില്‍ ഉള്ള പരിചയമാണ്. കല്യാണി തന്റെ ചെന്നൈ ബഡിയാണ്. കല്യാണി വരനെ ആവശ്യമുണ്ട് സിനിമ ചെയ്തതില്‍ ഏറ്റവും സന്തോഷം തനിക്കാണ് എന്നും മാളവിക പറയുന്നുണ്ട്.

Share this story