നടൻ മനോജ് ബാജ്പേയിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

oikjhb

മുംബൈ: നടൻ മനോജ് ബാജ്പേയിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ടിൽനിന്ന് വരുന്ന ഇന്ററാക്ഷനുകൾ തന്നെ പിന്തുടരുന്നവർ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മനോജ് ബാജ്പേയി.നടൻ തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ ഫോളോവർമാരെ ഇക്കാര്യം അറിയിച്ചത്. 

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് ഹാക്കിങ് വിവരം താരം പങ്കുവെച്ചത്. "എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ന് എന്റെ അക്കൗണ്ടിൽനിന്ന് വരുന്ന ഒന്നുമായും സമ്പർക്കത്തിലേർപ്പെടരുത്. പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്." നടൻ പോസ്റ്റ് ചെയ്തു.

Share this story