മണിരത്‌നത്തിന്റെ ബോക്‌സോഫീസ് ഹിറ്റ് പൊന്നിയിന്‍ സെൽവൻ-2 ഏപ്രിലിൽ എത്തിയേക്കും

ponniyan

മണിരത്‌നത്തിന്റെ പുതിയ ബോക്‌സോഫീസ് ഹിറ്റ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗം അടുത്ത ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തിയേക്കും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

സെപ്റ്റംബര്‍ 30-ന് ഇറങ്ങിയ ആദ്യഭാഗം ഇതിനകം 450 കോടി രൂപയിലേറെ വരുമാനമുണ്ടാക്കി. രണ്ടാംഭാഗം ഏപ്രില്‍ 28-ന് എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ആദ്യഭാഗം എത്തി 6-9 മാസത്തിനകം രണ്ടാംഭാഗം പുറത്തുവരുമെന്ന് മണിരത്‌നം നേരത്തേ അറിയിച്ചിരുന്നു. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാര്‍, പ്രഭു, ഐശ്വര്യലക്ഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

Share this story