മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ൻറെ റിലീസ് തീയതി ഉടൻ പുറത്തുവിടും
Roshak

മമ്മൂട്ടി നായകനാകുന്ന ത്രില്ലര്‍ ചിത്രം ‘റോഷാക്ക്’ ൻറെ റിലീസ് തീയതി ഉടൻ പുറത്തുവിടും. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു .എന്നിരുന്നാലും, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതിനാല്‍ റിലീസ് മാറ്റിവച്ചു. .നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് കൊച്ചിയിലാണ്. ദുബായില്‍ ഏതാനും ദിവസത്തെ ഷൂട്ടിംഗും ഉണ്ടായിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. ചിത്രത്തിന്‍റെ എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാസംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്സ് സേവ്യര്‍ & എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്. വിതരണം വേ ഫെയര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
 

Share this story