പിങ്ക് ഗൗണില്‍ മലൈക അറോറ ; ചിത്രങ്ങള്‍ വൈറല്‍

malaika

നാല്‍പതുകളിലും  ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും മലൈക അറോറയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ബോളിവുഡിന്റെ ഫാഷന്‍ ക്വീന്‍ എന്നും മലൈകയെ വിശേഷിപ്പിക്കാം. 49കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.   ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിസൈനര്‍ ഹൗസായ ദര്‍സാറയുടെ പുതിയൊരു ഡിസൈനര്‍ സാറ്റിന്‍ ഗൗണണാണ് ഇത്തവണ താരം ധരിച്ചത്. 

ഓഫ് ഷോള്‍ഡറും ഹൈ സ്ലിറ്റുമുള്ള പ്ലീറ്റഡ് പിങ്ക് ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് മലൈക. വേയ്സ്റ്റില്‍ നല്‍കിയിരിക്കുന്ന ഗോള്‍ഡന്‍ സീക്വിന്‍സ് വര്‍ക്കാണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. 

Share this story