പുത്തന്‍ ക്ലെെമാക്‌സോടെ പുതിയ മഹാവീര്യര്‍ പ്രദര്‍ശനം ആരംഭിച്ചു
Mahaveeryar

‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷെെനും വീണ്ടും ഒന്നിച്ച ചിത്രമാണ് മഹാവീര്യര്‍. ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലെെമാക്‌സില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.പ്രേക്ഷകന് ചെറിയൊരു ആശയക്കുഴപ്പം വന്നതോടെയാണ് ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയത്. പുതിയ ക്ലൈമാക്‌സോടെയാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണപ്രസാദ്, പദ്‌മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, ഷൈലജ പി അമ്ബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
പോളി ജൂനിയര്‍ പിക്ചേഴ്സ് , ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍പോളി, പി.എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മിച്ചത്. വ്യത്യസ്‌തമായൊരു വേഷപ്പകര്‍ച്ചയില്‍ നിവിന്‍ പോളിയെത്തുന്ന ‘മഹാവീര്യര്‍’ പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തിലുള്‍പ്പെടുന്ന ഫാന്റസി ചിത്രമാണ്.
 

Share this story