ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ ; മീനാക്ഷി പത്തിൽ തിളങ്ങി
MEENU
രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്.കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്.

ബാലതാരമായി അഭിനയലോകത്തേക്ക് എത്തി അവതാരകയായി തിളങ്ങി പ്രേക്ഷകരുടെ പ്രിയ മീനൂട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയം. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മിടുക്കി കരസ്ഥമാക്കിയിരിക്കുന്നത്.

രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്.കിടങ്ങൂർ ഗവൺമെന്റ് സ്‌കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്.

പരീക്ഷാഫലത്തിൽ മീനാക്ഷിയുടെ യഥാർത്ഥ പേരും കാണാം. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അയൽപക്കത്തെ കുട്ടി എന്ന സ്‌നേഹം മലയാളികൾക്ക് മീനാക്ഷിയോട് ഉണ്ട്.

Share this story