പൊടി മീശ മുളക്കുന്ന കാലത്ത് നിര്‍മ്മാതാവായി, തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് എം എ നിഷാദ്

ma nishad facebook post about mamooty movie oral mathram

25 വർഷങ്ങൾ...പൊടി മീശ മുളക്കുന്ന കാലത്ത്,ഒരു നിർമ്മാതാവായി,ഞാൻ സിനിമ എന്ന മായിക ലോകത്തേക്ക് കാൽ വെച്ചിട്ട് 25 വർഷം,ഇന്ന് തികഞ്ഞു...  ‘ഒരാള്‍ മാത്രം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നിര്‍മ്മാതാവായി മാറിയതിന്റെ ഓർമ്മകൾ പങ്കുവച്ച് സംവിധായകന്‍ എം.എ നിഷാദ്. 

ദീപ്തമായ ഒരുപാടോർമ്മകൾ,മനസ്സിനെ വല്ലാതെ മദിക്കുന്നു... എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള ട്രെയിൻ യാത്രകളിൽ,സിനിമാ ചർച്ചകൾ കൊണ്ട് സമ്പന്നമായ,ആ നല്ല കാലം...  ‘ഒരാള്‍ മാത്രം’ ഓർമ്മകളുടെ തുടക്കം അവിടെ നിന്നാണ് എന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു 

എം.എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

25 വർഷങ്ങൾ...പൊടി മീശ മുളക്കുന്ന കാലത്ത്,ഒരു നിർമ്മാതാവായി,ഞാൻ സിനിമ എന്ന മായിക ലോകത്തേക്ക് കാൽ വെച്ചിട്ട് 25 വർഷം,ഇന്ന് തികഞ്ഞു... ദീപ്തമായ ഒരുപാടോർമ്മകൾ,മനസ്സിനെ വല്ലാതെ മദിക്കുന്നു... എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള ട്രെയിൻ യാത്രകളിൽ,സിനിമാ ചർച്ചകൾ കൊണ്ട് സമ്പന്നമായ,ആ നല്ല കാലം...ഒരാൾ മാത്ര ഓർമ്മകളുടെ തുടക്കം അവിടെ നിന്നാണ്...

മലയാളത്തിന്റ്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ മമ്മൂട്ടി സാറാണ്.ശ്രീനിവാസൻ,ലാലു അലക്സ്, സുധീഷ്,മാമുക്കോയ,തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകൻ ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി ചേട്ടൻ എന്നിവരും ഒരാൾ മാത്രത്തിലെ നിറ സാന്നിധ്യമായിരുന്നു..ക്യാമറ കൈകാര്യം  ചെയ്തത് വിപിൻ മോഹനും,സംഗീതം നൽകിയത് പ്രിയപ്പെട്ട ജോൺസൻ മാസ്റ്ററുമായിരുന്നു. എന്നോടൊപ്പം സഹ നിർമ്മാതാക്കളായി അഡ്വ S M ഷാഫിയും,ബാപ്പു അറക്കലുമുണ്ടായിരുന്നു.. 

നല്ലോർമ്മകൾ സമ്മാനിച്ച ഒരാൾ മാത്രം എന്ന സിനിമയുടെ നിർമ്മാതാവായി തുടക്കം കുറിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്... സിനിമ എന്ന മാധ്യമത്തിലൂടെയാണ് M A നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്...അതിന് കാരണം ഒരാൾ മാത്രവും... 

തിരിഞ്ഞ് നോക്കുമ്പോൾ,ഞാൻ സംതൃപ്തനാണ്...ഒരുപാട് വിജയങ്ങൾ ഒന്നും എന്റ്റെ ക്രെഡിറ്റിൽ ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സിൽ സൂക്ഷിക്കാൻ,എന്റ്റെ ആദ്യ സിനിമ ഒരു നിമിത്തം തന്നെ.... നാളിത് വരെ എന്നെ സ്നേഹിക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാ സഹൃദയർക്കും,സൂഹൃത്തുക്കൾക്കും എന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ....♥

Share this story