അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; ലെനയുടെ ഫോട്ടോ വൈറലാകുന്നു
LENA
വർഷങ്ങൾക്കിപ്പുറം സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

മലയാള സിനിമയിൽ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന. സുരേഷ് ​ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ  അവതരിപ്പിച്ച സിനിമയാണ് രണ്ടാം ഭാവം.

വർഷങ്ങൾക്കിപ്പുറം സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.

ഇരയുടെ സെറ്റിൽ വച്ചെടുത്ത ​ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത സുരേഷ് ​ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്. വളരെ അപൂർവമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു.

Share this story