'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്' : ശ്രദ്ധേയമായി പുതിയ ട്രെയ്‌ലര്‍
Kung Fu Panda


‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ’ പുതിയ ട്രെയ്‌ലര്‍ പുറത്തിറക്കി നെറ്റ്ഫ്ളിക്‌സ്. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ഒരു സാഹസിക യാത്രയ്‌ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളുടെ കഥയാണ് സീരീസ് പറയുന്നത്.

പുതിയ സീരീസിൽ 11 എപ്പിസോഡുകളാണ് ഉണ്ടാകുക. കുങ് ഫു പാണ്ട(2008), കുങ് ഫു പാണ്ട- 2(2011), കുങ് ഫു പാണ്ട- 3(2016) എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് കുങ് ഫു പാണ്ട ഫ്രാഞ്ചൈസിയിൽ ഉള്ളത്. കൂടാതെ കുങ് ഫു പാണ്ട: ലെജന്റ്സ് ഓഫ് അവിസ്മെനെസ്(2011–16), ദി പാവ്സ് ഓഫ് ഡെസ്‌റ്റിനി (2018–19) എന്നിങ്ങനെ രണ്ട് ടെലിവിഷൻ സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ മൂന്നാമത്തേതാണ് ‘കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്’.

ജൂലൈ 14നാണ് സീരീസ് നെറ്റ്ഫ്ളിക്‌സിൽ സ്ട്രീമിങ് ആരംഭിക്കുക. ജെയിംസ് ഹോങ്, ക്രിസ് ഗ്രീൻ, ഡെല്ല സാബ, രഹ്‌നുമ പാന്തക്കി, എഡ് വീക്‌സ്, ആമി ഹിൽ തുടങ്ങിയവരാണ് കഥാപാത്രങ്ങൾക്ക് ശബ്‌ദം നൽകിയിരിക്കുന്നത്.

Share this story