'കുമാരി' ഒടിടി റിലീസിന് ഒരുങ്ങുന്നു

kumari

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രം 28ന്  പ്രദർശനത്തിന് എത്തി. ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി നിര്‍മ്മല്‍ സഹദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമാരി’. ഇപ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

‘രണം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനും ‘ഹേ ജൂഡ് ‘ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമാണ് നിര്‍മ്മല്‍ സഹദേവ്. ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോണ്, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, നിർമൽ സഹദേവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്രാഹുല്‍ മാധവ്,സ്ഫടികം ജോര്‍ജ്,ജിജു ജോണ്‍, ശിവജിത്ത് നമ്പ്യാര്‍, പ്രതാപന്‍,സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോന്‍, തന്‍വി റാം എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
 

Share this story