കാത്തു വാകുല രണ്ടു കാതലിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
Kathu Vakula


കാത്തു വാകുല രണ്ടു കാതലിൽ നയൻതാരയ്ക്ക്  പുറമെ വിജയ് സേതുപതിയും സാമന്ത മുഖ്യവേഷത്തിൽ എത്തുന്നു . വിഘ്‌നേഷ് ശിവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .ചിത്രത്തിൽ ഖദീജ എന്ന പേരിലാണ് സാമന്ത എത്തുന്നത് . റാംബോ എന്നാണ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്.  ചിത്രം ഏപ്രിൽ 28ന്  പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്ര൦ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.  ഇപ്പോൾ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

വിജയ് സേതുപതിക്കും നയൻതാരയ്ക്കുമൊപ്പം ചേർന്നുള്ള വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്. 2015ൽ ആദ്യത്തെ ചിത്രമായ നാനും റൗഡി ധാനിൽ ഇവരുമായിരുന്നു മുഖ്യവേഷങ്ങളിൽ. ആ വർഷത്തെ ഏറ്റവും ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

Share this story