അഭിനയപാഠങ്ങളുമായി 'കഥ'

katha

തിരുവനന്തപുരം; ഭരതനാട്യം നർത്തകർക്ക് അഭിനയത്തിന്റെ അപൂർവ സാധ്യതകൾ പരിചയപ്പെടുത്തി കൊടുക്കുന്ന ദ്വിദിന വർക് ഷോപ്പുമായി പ്രശസ്ത ഭരതനാട്യം നർത്തകി രാജശ്രീ വാര്യർ.പുളിയറക്കോണം മിയാവാക്കി മാതൃകാ നേച്ചർ ലാബിലെ തുറന്ന വേദിയിൽ ജനുവരി 28,29 തീയതികളിൽ ആണ് ക്ലാസ്സുകൾ.ഓൺലൈൻ ആയും നേരിട്ടും പങ്കെടുക്കാവുന്ന ഈ ഹൈബ്രിഡ് വർക്ക്ഷോപ്പിൽ കർണാടക സംഗീതത്തിലെ  അന്നമാചാര്യ കൃതികളിൽ
ഒന്നാണ് പഠിപ്പിക്കുന്നത്.

കഥ എന്ന പേരിട്ടിരിക്കുന്ന ഈ വർക് ഷോപ്പിൽ അമ്പതിൽ താഴെ ആളുകൾക്ക് മാത്രമാണ് പ്രവേശനം. ഭരതനാട്യത്തിൽ പ്രാഥമിക പഠനമെങ്കിലും പൂർത്തിയാക്കിയവർക്ക് വേണ്ടിയാണ് വർക്ക്ഷോപ്പ്.  വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നവർക്ക്   വേദികളിൽ നൃത്തം സ്വയം  അവതരിപ്പിക്കുന്നതിനായി
അന്നമാചാര്യ കൃതിയുടെ ഓഡിയോ ഫയലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി www.natyasutra.com സന്ദർശിക്കുകയോ
+91 94464 06749 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
 

Share this story