കലാഭവന്‍ ഷാജോണ്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു ​​​​​​​
 Kalabhavan Shajon

നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ പൊലീസ് വേഷത്തിൽ എത്തുന്നു.ഡിവൈ.എസ്.പി മാണി ഡേവിസ് എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ അവതരിപ്പിക്കുന്നത്.മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് പൊലീസ് വേഷത്തില്‍ ഷാജോണ്‍ തിളങ്ങിയത് .

മിയ, റിയാസ്‌ഖാന്‍, സ്വാസിക, മെറിന മൈക്കിള്‍, തലൈവാസല്‍ വിജയ്,അരിസ്റ്റോ സുരേഷ്, കോട്ടയം രമേഷ്, ബിജു പപ്പന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ പൂജ നാളെ രാവിലെ 10ന് കൊച്ചിയില്‍ അമ്മ ആസ്ഥാനത്ത് സംവിധായകന്‍ ജോഷി നിര്‍വഹിക്കും. എ ബി എസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരനാണ് നിര്‍മ്മാണം. രാഹുല്‍ കല്യാണ്‍ രചന നിര്‍വഹിക്കുന്നു.ഛായാഗ്രഹണം ഷമീ‌ര്‍ ജിബ്രാന്‍.
 

Share this story