‘കഡാവർ’ലെ ആദ്യ ഗാനം പുറത്തിറങ്ങി
first song

അമല പോൾ ചിത്രം കടാവർ തിയേറ്റർ റിലീസ് ഒഴിവാക്കാനും ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഡിജിറ്റലായി റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കൾ നേരത്തെ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു. ചിത്രം ഓഗസ്റ്റ് 12ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.  സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

അനൂപ് എസ് പണിക്കർ സംവിധാനം ചെയ്യുന്ന കടാവർ ഒരു ഫോറൻസിക് ക്രൈം ത്രില്ലർ ആണ്. ത്രില്ലറായ ചിത്രത്തിൽ ഫോറൻസിക് സർജന്റെ വേഷത്തിലാണ് അമല പോൾ എത്തുന്നത്. അമല പോൾ പ്രൊഡക്ഷൻസിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്, ഒരു നിർമ്മാതാവെന്ന നിലയിൽ അവരുടെ കന്നി സംരംഭം ആണിത്. അഭിലാഷ് പിള്ളയുടെ രചനയിൽ വരാനിരിക്കുന്ന ചിത്രത്തിൽ അതുല്യ രവി, ഹരീഷ് ഉത്തമൻ, ഋത്വിക, മുനിഷ്കാന്ത് എന്നിവരും അഭിനയിക്കുന്നു.അരവിന്ദ് സിങ്ങിന്റെ ഛായാഗ്രഹണവും സാൻ ലോകേഷിന്റെ എഡിറ്റിംഗും രഞ്ജിൻ രാജിന്റെ സംഗീതവും അടങ്ങുന്നതാണ് കടാവറിന്റെ സാങ്കേതിക സംഘം.
 

Share this story