രതീഷ് ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ പറഞ്ഞപ്പോൾ എനിക്കൊന്നും മനസിലായില്ല. അങ്ങനെ ഞാനാ സിനിമ വേണ്ടെന്നുവച്ചുവെന്ന് കുഞ്ചാക്കോ ബോബൻ

google news
KUNJAPPAN
ഈ അവസരത്തിൽ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിലേക്കായി രതീഷ് തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ കഥ മനസ്സിലാകാത്തതിനാൽ ഒഴിവാക്കേണ്ടി വന്നുവെന്നും പറയുകയാണ് കുഞ്ചാക്കോ ബോബൻ.

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തി പ്രാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി മാറിയ കുഞ്ചാക്കോ ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് മലയാളിക്ക് സമ്മാനിച്ചത്. അടുത്തിടെയായി തികച്ചും വ്യത്യസ്തമായതും കഥാപാത്ര പ്രാധാന്യമുള്ളതുമായ സിനിമകളാണ് കു‍ഞ്ചാക്കോ കൈകാര്യം ചെയ്യുന്നത്. രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട് എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ സിനിമയിലും ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് താരം എത്തുന്നത്.

ഈ അവസരത്തിൽ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' എന്ന ചിത്രത്തിലേക്കായി രതീഷ് തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ കഥ മനസ്സിലാകാത്തതിനാൽ ഒഴിവാക്കേണ്ടി വന്നുവെന്നും പറയുകയാണ് കുഞ്ചാക്കോ ബോബൻ.

"ഇതെല്ലാം ഞാൻ ചോദിച്ച് വാങ്ങിക്കുന്നതാണ്. അഞ്ചാം പാതിര എനിക്ക് കിട്ടിയ സിനിമയാണ്. നായാട്ട് ചോദിച്ച് വാങ്ങിച്ചതും. ഭീമന്റെ വഴിയും എനിക്ക് വന്നതാണ്. ന്നാ താൻ കേസ് കൊട് എന്ന സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ മിസ് ഔട്ട് ആയപ്പോൾ താനെനിക്ക് വേറൊരു സിനിമയുമായിട്ട് വാടോ എന്ന് രതീഷിനോട് പറഞ്ഞിട്ട് കിട്ടിയ സിനിമയാണ്.

ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ രതീഷ് പറഞ്ഞപ്പോൾ എനിക്കൊന്നും മനസിലായില്ല. അങ്ങനെ ഞാനാ സിനിമ വേണ്ടെന്നുവച്ചു. പടമിറങ്ങിക്കഴിഞ്ഞപ്പോൾ ഞാൻ രതീഷിനെ വിളിച്ചിരുന്നു. നമുക്ക് വേറൊരെണ്ണം പിടിക്കാം ചാക്കോച്ചാ എന്ന് പറഞ്ഞ് വന്ന സിനിമയാണിത്. ഇടയില്‍ ഒത്തിരി കഥകൾ പറഞ്ഞിരുന്നു.

പക്ഷേ ന്നാ താൻ കേസ് കെടിന്റെ കഥ എനിക്ക് ഇഷ്ടമായി. കൊവിഡിനിടക്കും ഒരു സിനിമ പറഞ്ഞിരുന്നു. പക്ഷേ ഈ സിനിമ ചെയ്യണം എന്ന് ഞാൻ പറയുക ആയിരുന്നു. തിയറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യണമെന്നും ഉണ്ടായിരുന്നു", കുഞ്ചാക്കോ ബോബൻ പറയുന്നു.

Tags