10 മില്യൺ കാഴ്ചക്കാരുമായി കുഞ്ചാക്കോയുടെ 'ദേവദൂതർ പാടി
KUNJAKO
ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ പുറത്തെത്തിയ ​ഗാനം സ്റ്റാറ്റസുകളിലും സോഷ്യൽമീഡിയയിലും തരം​ഗം സൃഷ്ടിച്ചു. ഇപ്പോഴിതാ ​പുതിയ റെക്കോർഡ് ഇട്ടിയിരിക്കുകയാണ് ചാക്കോച്ചന്റെ 'ദേവദൂതർ പാടി'.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ 'ദേവദൂതര്‍ പാടി' എന്ന ​ഗാനം  ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയിരുന്നു.

ചാക്കോച്ചന്റെ കിടിലൻ ഡാൻസോടെ പുറത്തെത്തിയ ​ഗാനം സ്റ്റാറ്റസുകളിലും സോഷ്യൽമീഡിയയിലും തരം​ഗം സൃഷ്ടിച്ചു. ഇപ്പോഴിതാ ​പുതിയ റെക്കോർഡ് ഇട്ടിയിരിക്കുകയാണ് ചാക്കോച്ചന്റെ 'ദേവദൂതർ പാടി'.

10 മില്യൺ കാഴ്ച്ചക്കരെയാണ് ​ഗാനം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നേടിയത്. മലയാളത്തിൽ ആദ്യമായി ഏറ്റവും വേ​ഗത്തിൽ 10 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കിയ ഗാനം എന്ന പ്രത്യേകതയും ​ഈ പാട്ടിന് സ്വന്തമാണ്. കുഞ്ചാക്കോ ബോബനും സം​ഗീത സംവിധായകൻ ഔസേപ്പച്ചനും സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

37 വർഷങ്ങൾക്ക് ശേഷമാണ് 'ദേവദൂതര്‍ പാടി' എന്ന ​ഗാനം വീണ്ടും എത്തുന്നത്. ചാക്കോച്ചന്റെ ഡിസ്കോ ഡാൻസ് ആയിരുന്നു ഇത്തവണ പാട്ടിന്റെ ഹൈലൈറ്റ്. ഉത്സവ പറമ്പുകളിലും മറ്റും ഇത്തരമൊരു കഥാപാത്രം ഉണ്ടാകുമെന്നും ആ വ്യക്തിയെ അതിമനോഹരമായാണ് ചാക്കോച്ചൻ അവതരിപ്പിച്ചതെന്നുമാണ് ആരാധകർ പറയുന്നത്.

Share this story