കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

mike

കാസര്‍കോട്:  കാസര്‍കോട് പ്രസ്  ക്ലബ്ബിന്റെ  ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാനത്തെ  പ്രാദേശിക  പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. 

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പ്രതിഫലനം സൃഷ്ടിച്ച(impact) വാർത്തയാണ് 
 അവാര്‍ഡിന് പരിഗണിക്കുന്നത്.  2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ അയക്കാം.
അവാര്‍ഡ് ജേതാവിന് ഫലകവും,  10,000 രൂപ  ക്യാഷ് അവാര്‍ഡും സമ്മാനിക്കും. എന്‍ട്രികള്‍ ജനുവരി 18ന്  മുന്‍പ് ബ്യുറോ ചിഫുമാര്‍ സാക്ഷ്യപ്പെടുത്തിയ 3 പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കാസര്‍കോട് പ്രസ് ക്ലബ്, ന്യൂബസ് സ്റ്റാന്‍ഡ് കാസര്‍കോട് എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9446937037

Share this story