ചട്ടമ്പിയിൽ ലോപ്പസ് ആയി ജോജി : പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
d.,d

തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്‍റെ ആദ്യ സംവിധാന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ്‌ ഭാസി നായകനായി എത്തുന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ  പുറത്തുവിട്ടു. ചട്ടമ്പിയിൽ ലോപ്പസ് ആയി ജോജി എത്തും. ചിത്രം ഈ മാസം 23ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.  സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടേതാണ് ചിത്രത്തിന്‍റെ കഥ.സിനിമയുടെ തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം അലക്സ് ജോസഫ് ആണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് എസ് കുമാർ.

ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുണ്ട്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിക്കുന്നത്. 1995 കാലത്തെ കഥയാണ് ഇടുക്കിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പറയുന്നത്.
 

Share this story