ജയസൂര്യ ചിത്ര൦ ഈശോയുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും
esho

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ഏറെ വിവാദങ്ങള്‍ക്ക് ഒടുവില്‍ ചിത്ര൦ ഒക്ടോബര്‍ അഞ്ചിന് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഒടിടിയില്‍ ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. സിനിമയുടെ ട്രൈലെര്‍ ഇന്ന്  റിലീസ് ചെയ്യും.

‘ഈശോ’ എന്ന ചിത്രം സിനിമയുടെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങള്‍ വന്നിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് തലക്കെട്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. ഈശോ’ ഒരു ത്രില്ലര്‍ ചിത്രമാണ്. സുനീഷ് വാരനാട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസാണ്. കോമഡി ത്രില്ലര്‍ ചിത്രമായ ‘അമര്‍ അക്ബര്‍ അന്തോണി’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നടനും സംവിധായകനുമായ നാദിര്‍ഷ ജയസൂര്യയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
 

Share this story