'ജോക്കർ: ഫോളി എ ഡ്യൂക്സ്' 2024 ൽ
JOKKER
ഡിസി കോമിക്ക്‌സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലേക്ക് ഹാർലി ക്വിൻ എന്ന കഥാപാത്രത്തിലേക്ക് ലേഡി ഗാഗയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് നായകനാകുന്ന ചിത്രം ‘ജോക്കർ’ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സംവിധായകൻ ടോഡ് ഫിലിപ്‌സാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ഒക്ടോബർ നാലാം തീയതിയാണ് റിലീസിനെത്തുന്നത്. ആദ്യ ഭാഗം റിലീസ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്.

ഡിസി കോമിക്ക്‌സിലെ ജോക്കറിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിലേക്ക് ഹാർലി ക്വിൻ എന്ന കഥാപാത്രത്തിലേക്ക് ലേഡി ഗാഗയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കോമിക്ക്സ് പ്രകാരം ജോക്കറുമായി പ്രണയത്തിലാകുന്ന കഥാപാത്രമാണ് ഹാർലി ക്വിൻ. അർഖാം അസൈലത്തിലെ ജോക്കറിന്റെ സൈക്കാർട്ടിസ്റ്റായ ക്വിൻ അയാളുമായി പ്രണയത്തിലാവുകയും കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുകയും ചെയ്യുന്നു.

Share this story