ഇര്‍ഷാദ് അലി, എം എ നിഷാദ് ചിത്രം ടു മെൻ ഇന്ന് പ്രദർശനത്തിന് എത്തുന്നു
two men movie director k satheesh

കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” ടു മെന്‍ “. നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് മുഹാദ് വെമ്ബായം ആണ്. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.  ചിത്രം ഇന്ന് പ്രദർശനത്തിന് എത്തുകയാണ്.

രഞ്ജി പണിക്കര്‍,ഇന്ദ്രന്‍സ്,ബിനു പപ്പു,മിഥുന്‍ രമേശ്,ഹരീഷ്കണാരന്‍,സോഹന്‍ സീനുലാല്‍,സുനില്‍ സുഖദ,ഡോണീഡേര്‍വിന്‍,ലെന,അനുമോള്‍,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
 

Share this story