'അന്വേഷിപ്പിൻ കണ്ടെത്തും' : ടൊവിനോ വീണ്ടും പോലീസ് വേഷത്തിൽ
Tovino


മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന പുതിയ ചിത്രത്തിലാണ് താരം വീണ്ടും കാക്കി അണിയുന്നത്. ചിത്രത്തിന്റെ പോസ്‌റ്റർ താരം പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദം ജോൺ, കടുവ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സൈജു ശ്രീധരനാണ്.

പ്രശസ്‌ത തമിഴ് സംഗീതജ്‌ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. അദ്ദേഹം സംഗീതം നിർവഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്‌ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. 

Share this story