സിനിമ വലിയ ബ്ലോക് ബസ്റ്ററായാല്‍ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നോ വിചാരിക്കാറില്ല ; ദുല്‍ഖര്‍
ഞാന്‍ ഒരിക്കലും എന്നില്‍ തൃപ്തനല്ല, ആ തോന്നല്‍ എന്നെ ആശങ്കപ്പെടുത്താറുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍

സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെ ജയപരാജയങ്ങളെ തീവ്രമായി താന്‍ സമീപിക്കാറില്ലെന്നും അതൊക്കെ ഒരു സ്വാഭാവികപ്രക്രിയ പോലെയാണ് കാണുന്നതെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സാധാരണ നടീനടന്മാര്‍ ചെയ്യുന്നത് പോലെ സിനിമ വന്‍ വിജയമായാല്‍ പ്രതിഫലം ഉയര്‍ത്തില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്.
തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ആര്‍ട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ ഇതേ കുറിച്ച് പറഞ്ഞത്. സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല.
ഇനി എന്റെ സിനിമ വലിയ ബ്ലോക് ബസ്റ്ററായാല്‍ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നോ വിചാരിക്കാറില്ല. ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വര്‍ധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ ഉപയോഗിക്കാറുമില്ല.

കൂടാതെ ഇതിന്റെ പേരില്‍ ചിത്രങ്ങളില്‍ സൂപ്പര്‍ ഹീറോ എന്‍ട്രി നല്‍കാന്‍ സംവിധായകനെ സമീപിക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു സിനിമയുടെ വിജയത്തിന് കാരണം ഞാന്‍ അല്ല. അതിന്റെ കണ്ടന്റാണ്. പ്രേക്ഷകര്‍ സിനിമയെ സ്‌നേഹിക്കുകയും സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നത് കഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Share this story