തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് നടന്‍ ഇന്നസെന്റ് ; തനിക്ക് നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണ്
INNOCENT
ജോണ്‍ പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതലേ നല്ല പരിചയമാണ്. ജോണ്‍ പോളിന്റെ മരണം അപ്രതീക്ഷിതമാണ്. ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇന്നസെന്റ് പറഞ്ഞു.

തിരക്കഥാകൃത്ത് ജോണ്‍ പോളിനെ അനുസ്മരിച്ച് നടന്‍ ഇന്നസെന്റ്. തനിക്ക് നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്ന് ഇന്നസെന്റ് പറഞ്ഞു. മലയാള സിനിമയില്‍ ഇത്രയും തിരക്കഥകള്‍ എഴുതിയിട്ടുള്ള മറ്റാരെങ്കിലും ഉണ്ടോ എന്ന പോലും സംശയമാണ്. ഇളക്കങ്ങള്‍, വിടപറയുംമുമ്പേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജോണ്‍ പോളിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ഇന്നസെന്റ് അനുസ്മരിച്ചു.

ജോണ്‍ പോള്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സമയത്താണ് തിരക്കഥ എഴുതി തുടങ്ങുന്നത്. അന്ന് മുതലേ നല്ല പരിചയമാണ്. ജോണ്‍ പോളിന്റെ മരണം അപ്രതീക്ഷിതമാണ്. ജോണ്‍ പോളിന്റെ വിയോഗ വാര്‍ത്ത ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കേള്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ഇന്നസെന്റ് പറഞ്ഞു.

കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു.

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍. അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.

അതുവരെ കണ്ടിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത ജീവിതാഖ്യാനങ്ങളാണ് ജോണ്‍ പോളിന്റെ ചലച്ചിത്രങ്ങള്‍. 1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ നീളുന്ന ചലച്ചിത്ര സഞ്ചാരങ്ങള്‍. മലയാള ചലച്ചിത്രത്തിന്റെ വളര്‍ച്ചയുടെ സവിശേഷ ഘട്ടത്തില്‍ അതിനൊപ്പം ഋതുപ്പകര്‍ച്ചകള്‍ നേടിയ ജീവിതമാകുന്നു ജോണ്‍പോളിന്റേത്.

Share this story