പോലീസുകാരുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞയാളാണ് ഞാന്‍, അതൊക്കെ ഈ സിനിമയില്‍ ഗുണം ചെയ്തു: ഷൈന്‍ ടോം ചാക്കോ
ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം ചാക്കോ: വീഡിയോ വൈറൽ
ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തുന്നത്.
 

തല്ലുമാലയില്‍ ഒരു പ്രധാന വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുമുണ്ട്. തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും മികച്ച സ്വീകരണമാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷൈന്‍ എത്തുന്നത്.
ചിത്രത്തില്‍ ഷൈന്‍ അവതരിപ്പിക്കുന്നു പൊലീസ് കഥാപാത്രം ട്രെയിലറില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതേക്കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.'പോലീസുകാരുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞയാളാണ് ഞാന്‍.
പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ ശരിക്ക് ഇടപെടാമല്ലോ. ആ അവസരമൊക്കെ നമ്മള്‍ നന്നായി ഉപയോഗിച്ചത് ഇതില്‍ പോലീസായപ്പോള്‍ ഗുണം ചെയ്തു' എന്നായിരുന്നു താരം പറഞ്ഞത്.
എന്നു കരുതി ആ അനുഭവം കിട്ടാന്‍ വേണ്ടി അങ്ങോട്ട് പോകേണ്ടില്ലെന്നും ഷൈന്‍ പറയുന്നുണ്ട്. നേരത്തെ താരത്തെ മയക്ക് മരുന്ന് കേസില്‍ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് ഷൈന്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.

Share this story