ജീവിതത്തില്‍ ഒരാളെ പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാന്‍ ; ടിനി ടോം

google news
‘പിച്ചക്കാരോടും സെക്‌സ്‌വര്‍ക്കേഴ്‌സിനോട് തര്‍ക്കിക്കാന്‍ നിക്കരുത്’; ടിനി ടോമിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ടിനി ടോം പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരെയും വേദനിപ്പിക്കാത്ത മനുഷ്യനാണ് താനെന്ന് ടിനി ടോം. ട്രോളന്മാരെ താനൊരിക്കലും വിമര്‍ശിച്ചിട്ടില്ലെന്നും മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തില്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ടിനി ടോം പറഞ്ഞു.

'ട്രോളന്മാരായി എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കില്‍ എന്നെ ട്രോളാന്‍ പാടില്ലെന്ന് പറയാന്‍ പാടില്ല. മിമിക്രി എന്നു പറയുന്നത് തന്നെ ട്രോളാണ്. ഞാനും അതിന്റെ ഭാഗമാണ്. ഏറ്റവും ഗംഭീരമായും സെന്‍സിബിളായും കമന്റ് ചെയ്യുന്ന ആളുകള്‍ ട്രോളന്മാരാണ്. ജീവിതത്തില്‍ ഒരാളെപ്പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാന്‍. ഒരുപാട് പേരെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്.

നമ്മള്‍ അറിയപ്പെടുന്ന ഒരാളായതുകൊണ്ടാണ് ട്രോള്‍ വരുന്നതും അത് ശ്രദ്ധിക്കപ്പെടുന്നതും. അത് മൂലം അവര്‍ക്ക് എന്തെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കില്‍ നല്ല കാര്യം. നമ്മള്‍ കാരണം ഒരുകിലോ അരിയെങ്കിലും അവര്‍ക്ക് മേടിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ സന്തോഷമേ ഒള്ളൂ.
ജനങ്ങളില്‍ നിന്നും വന്നൊരു കലാകാരനാണ് ഞാന്‍. അവരുടെ കയ്യടി കിട്ടിയാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല', ടിനി ടോം പറഞ്ഞു.

Tags