ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണം ; തെന്നിന്ത്യന്‍ -ബോളിവുഡ് സിനിമ വിവാദത്തില്‍ പ്രതികരിച്ച് ആലിയ ​​​​​​​
aliya bhatt
എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയക്കുന്നില്ല,

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ വിവാദം കുറച്ച് കാലമായി സോഷ്യല്‍ മീഡിയയിലും താരങ്ങള്‍ക്കിടയിലും ചര്‍ച്ചയാകാറുണ്ട്. ഇപ്പോളിതാ, വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ആലിയ ഭട്ട്. എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയക്കുന്നില്ലെന്നും വിജയിച്ച സിനിമകള്‍ മികച്ചതാണെന്നും ആലിയ പറയുന്നു. ബോളിവുഡിലും സമാനമായി സിനിമകള്‍ വിജയിച്ചിട്ടുണ്ടെന്നും ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആലിയ ഭട്ടിന്റെ വാക്കുകള്‍ ഇങ്ങനെ;

ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് കഠിനമായ വര്‍ഷമാണ്. എല്ലാ തെന്നിന്ത്യന്‍ സിനിമകളും വിജയക്കുന്നില്ല, എന്നാല്‍ വിജയിച്ച സിനിമകളെല്ലാം മികച്ച സിനിമകളാണ്. ബോളിവുഡിലും സമാനമായി സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളോട് അല്‍പം ദയ കാണിക്കണം.

കൂടാതെ, താരങ്ങളുടെ ശമ്പളം സിനിമയുടെ ബജറ്റ് വെച്ച് നോക്കുമ്പോള്‍ അസന്തുലിതമാണ്. ഇക്കാര്യം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, ഇവരോട് എന്ത് പ്രതിഫലം വാങ്ങണമെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന് അറിഞ്ഞ ശേഷം നടന്മാര്‍ ശേഷിക്കുന്ന ശമ്പളം വേണ്ടന്നു വച്ചതിനും, വാങ്ങിയ പണം തിരികെ നല്‍കിയതിനും ഉദാഹരണങ്ങളുണ്ട്.

Share this story