'ദൃശ്യം 2' ഹിന്ദി റീമേക്ക് പൂർത്തിയായി
drishyam 2 hindi


മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം 2‘വിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി. അജയ് ദേവ്ഗണിനൊപ്പം തബു, ശ്രിയ ശരൺ, ഇഷിത ദത്ത, മൃണാൽ ജാദവ്, രജത് കപൂർ എന്നിവർ വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് പതക് ആണ്.

നവംബർ 18നാണ് ‘ദൃശ്യം 2‘ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ പാക്കപ്പിനോടനുബന്ധിച്ച് നടന്ന ആഘോഷ ചടങ്ങുകളുടെ ചിത്രങ്ങൾ ശ്രിയ ശരൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ചിത്രത്തിന്റെ ആദ്യഭാഗം നിഷികാന്ത് കാമത്ത് ആയിരുന്നു സംവിധാനം ചെയ്‌തിരുന്നത്‌. എന്നാൽ 2020 ഓഗസ്‌റ്റിൽ അദ്ദേഹം അസുഖത്തെ തുടർന്ന് അന്തരിച്ചു. തുടർന്നാണ് അഭിഷേക് പതക് ചിത്രത്തിന്റെ സംവിധായകനായി എത്തിയത്.

ഹൈദരാബാദിൽ വച്ചാണ് സിനിമയുടെ അവസാന ചിത്രീകരണവും പൂർത്തിയായത്. 2015ൽ പുറത്തിറങ്ങിയ മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ദൃശ്യ’ത്തിന്റെ ആദ്യ ഭാഗം ബോളിവുഡിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

Share this story