“ഹെഡ്‍സ് ഓർ ടെയിൽസ്..” : തീർപ്പിലെ പുതിയ ടീസർ കാണാം
Theerp

രതീഷ് അമ്പാട്ട് മുരളി ഗോപിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തീര്‍പ്പ്. സിനിമയുടെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു . ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ്.

വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കോവിഡ് -19 പ്രോട്ടോക്കോളുകൾ പിന്തുടർന്ന് 48 ദിവസത്തെ ഷെഡ്യൂളിന് ശേഷം ഏപ്രിൽ 22 വ്യാഴാഴ്ച ഷൂട്ടിംഗ് പൂർത്തിയായി. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രമാണിത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദിലീപ് – സിദ്ധാർത്ഥ് – നമിത പ്രമോദ് ചിത്രം ‘കമ്മാര സംഭവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ടിന്, ‘തീർപ്പ്’ രണ്ടാമത്തെ സംവിധാന ചിത്രമാണ്.

Share this story