ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്; മാധ്യമ പ്രവര്‍ത്തകരെക്കണ്ട് ഓടിയതിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം ചാക്കോ: വീഡിയോ വൈറൽ
പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം

ഷൈന്‍ ടോം ചാക്കോ മാധ്യമപ്രവര്‍ത്തകരെ കണ്ട് ഓടുന്നതിന്റെ വീഡിയോ വൈറലായിരുന്നു. 'പന്ത്രണ്ട് എന്ന സിനിമയുടെ ഷോ കണ്ടിറങ്ങുന്നതിനിടെ ആയിരുന്നു സംഭവം.സിനിമയെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നതിനിടയിലാണ് ഷൈന്‍ മാധ്യമങ്ങളെ കാണാതെ തിയറ്ററില്‍ നിന്നും പുറത്തേക്ക് ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പുറകെ ഓടി. ഇതിനെ കുറിച്ച താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് .
ഷൈനിന്റെ വാക്കുകള്‍ ഇങ്ങനെ .

പറഞ്ഞാല്‍ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് ഓടിയതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.'പറഞ്ഞാ മനസിലാകാത്തവരുടെ അടുത്ത് നിന്നിട്ട് കാര്യമില്ലല്ലോ.. ഓടണം. ഓടി ഒളിക്കാനൊന്നുമല്ല, രക്ഷപ്പെടാനാണ് ഓടിയത്.ആദ്യം തിയേറ്ററില്‍ ഒരു റൗണ്ട് ഓടി. ഇവരൊക്കെ കൂടെ ഓടി.

ഓട്ടം കൂടുന്തോറും ആള്‍ക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. അപ്പോ ഞാന്‍ സ്‌ക്രീനില്‍ കയറി ഇരുന്നു. അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലാവരും കിതപ്പിലാണ്. കിതപ്പ് മാറിയപ്പൊ ഞാന്‍ അവിടെന്നും ഓടി. അപ്പൊഴാണ് ആ ഗ്രില്ലിന്റെ ഉള്ളില്‍ പെടുന്നത്. ഞാന്‍ വിചാരിച്ചു അവരോട് സംസാരിക്കാമെന്ന്. പിന്നെ ഓര്‍ത്തു വേണ്ട. വീണ്ടും ആ വയ്യാത്ത കാലും വെച്ച് ഓടി,' ഷൈന്‍ ടോം ചാക്കോ പറയുന്നു.

Share this story