പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്, അതിനെ പറ്റി ആരും ചോദിക്കാറില്ല,എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു ; ടൊവിനോ

google news
Tovino
താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു എന്നു പറയുകയാണ് താരം.

ചുംബന രംഗങ്ങളില്‍ സ്ഥിരമായി അഭിനയിക്കുന്ന നടന്‍ എന്ന ലേബലിലാണ് നടന്‍ ടൊവിനോ അറിയപ്പെട്ടിരുന്നത്.എന്നാല്‍ താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു എന്നു പറയുകയാണ് താരം.
'ഞാന്‍ നാല്‍പതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതില്‍ തീവണ്ടി, കള, മായനദി, ലൂക്ക, നാലഞ്ച് സിനിമകളിലെ കിസ് സീനുള്ളു. പക്ഷേ ടൊവിനോ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് ചുംബിച്ച് കൊണ്ടാണെന്ന് പറയാന്‍ സാധിക്കുമോ.'
'ഞാന്‍ പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. അതിനെ പറ്റി ആരും ചോദിക്കാറില്ല. നിരവധി ചിത്രങ്ങളില്‍ റൊമാന്‍സും ഇമോഷണല്‍ സീനുകളും ചെയ്തു.. ഇതൊന്നും ചോദിക്കാറില്ല. ഇത് മാത്രം ചോദിക്കുന്നത് എന്തിനാണ്. ഞാന്‍ അതൊക്കെ അന്നേ വിട്ടു. എല്ലാവരും ഇതും പിടിച്ചോണ്ട് ഇപ്പോഴും ഇരിക്കുകയാണ്.' അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.