‘ഹാസ്യം’ നവംബർ 25ന് റിലീസ് ചെയ്യും : പുതിയ പോസ്റ്റർ കാണാം

‘ഹാസ്യം’ നവംബർ 25ന് റിലീസ് ചെയ്യും : പുതിയ പോസ്റ്റർ കാണാം


ഒന്നിലധികം പുരസ്‌കാരങ്ങൾ നേടിയ ജയരാജിന്റെ ഏറ്റവും പുതിയ ചിത്രം ‘ഹാസ്യം’ നവംബർ 25ന് റിലീസ് ചെയ്യും. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 23-ാം പതിപ്പിലേക്കും, ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നടൻ ഹരിശ്രീ അശോകനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജൂലൈ 18 മുതൽ 27 വരെ നടന്ന ഫെസ്റ്റിവലിന്റെ പനോർമ വിഭാഗത്തിൽ ഇത് പ്രദർശിപ്പിച്ചു. സംവിധായകൻ ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ‘ശാന്തം’, ‘കരുണം’, ‘ഭീഭത്സം’, ‘അത്ഭുതം ’ (റിലീസായിട്ടില്ല), ‘വീരം’, ‘ഭയാനകം’, ‘രൗദ്രം’ എന്നിവയാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. അവയിൽ അവസാനത്തെ രണ്ടെണ്ണം – ‘ഭയാനകം’, ‘രൗദ്രം’ എന്നിവ വ്യാപകമായ പ്രശംസ നേടിയിരുന്നു. ‘ഭനായകം’ മികച്ച സംവിധാനത്തിനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ തലത്തിൽ ജയരാജ് പുരസ്കാരങ്ങൾ നേടി.

ജയരാജ് തന്നെ തിരക്കഥയെഴുതിയ ‘ഹാസ്യം’ ഒരു ഡാർക്ക് കോമഡിയാണ്. ജപ്പാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് മൃതദേഹങ്ങൾ ക്രമീകരിക്കുക, അവയവങ്ങൾ വിതരണം ചെയ്യുക എന്നിവയുൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നു. സബിത ജയരാജ്, ഷൈനി സാറ, കെപിഎസി ലീല, ഉല്ലാസ് പന്തളം, വാവച്ചൻ, പി എം മാധവൻ എന്നിവരും ചിത്രത്തിലുണ്ട്. വിനോദ് ഇളമ്പള്ളിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
 

Share this story