ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിൽ : ബിജു മേനോൻ ചിത്രത്തിൽ പ്രതിനായകൻ
Guru Somasundaram


ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘നാലാം മുറ’യിലൂടെ ഗുരു സോമസുന്ദരം വീണ്ടും മലയാളത്തിലേക്ക്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് ‘മിന്നൽ മുരളി’യിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം എത്തുക.

ചിത്രീകരണം പൂർത്തിയായ ‘നാലാം മുറ’ പൂജ റിലീസായി തിയേറ്ററുകളിൽ എത്തും. കിഷോർ വാരിയത്ത് യുഎസ്എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൂരജ് ദേവ് ആണ്. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this story