ആര്‍ആര്‍ആറിനേയും പിന്തള്ളി ഗുജറാത്തി ചിത്രം; ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു

google news
movie

ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ ആണ് 95ാമത് അക്കാദമി അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് മുതലായ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഗുജറാത്തി ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കമിങ് ഓഫ് ഏജ് ഇനത്തില്‍പ്പെട്ട ഛെല്ലോ ഷോയ്ക്ക് ഇതിനോടകം തന്നെ വലിയ നിരൂപക പ്രശംസ നേടാന്‍ സാധിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രം കണ്ടതിന് ശേഷം സമയ് എന്ന ഒന്‍പത് വയസുകാരന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം കൂടിയാണ് ഇത്. പാന്‍ നളിനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ആര്‍ആര്‍ആര്‍ ഓസ്‌കാറിന്റെ സാധ്യതാ പട്ടികയിലുണ്ടാകുമെന്ന അമേരിക്കന്‍ മാഗസിന്‍ വെറൈറ്റിയുടെ റിപ്പോര്‍ട്ട് രാജമൗലി ആരാധകരില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു

Tags