2.6 ലക്ഷത്തിന്റെ ഗൗൺ ; ഹോട്ട് ലുക്കിൽ നോറ ഫത്തേഹി
norafathehi

ഷിമ്മറി ന്യൂഡ് ഡ്രസ്സിൽ തിളങ്ങി നടിയും നർത്തകിയുമായ നോറ ഫത്തേഹി. ഹെവി എംബ്ബല്ലിഷ്ഡ് വർക്കുകളുള്ള ‌ഗൗൺ ആണിത്. ഡിസൈനർ യൂസഫ് അൽ ജാസ്മിയുടെ ലേബലിലേതാണ് ഈ ഔട്ട്ഫിറ്റ്.

ഉയർന്ന നെക്‌ലൈനും ഫുൾ സ്ലീവും ബീഡ് എംബ്ബലിഷ്മെന്റും ചേരുന്ന ഗൗണിൽ വിവിധ ജോമെട്രിക് പാറ്റേണ്‍ ഡിസൈനുകളുണ്ട്. ഒരു സീക്വിൻഡ് ബെല്‍റ്റും ഒപ്പമുണ്ട്. 3500 അമേരിക്കൻ ഡോളറാണ് ഗൗണിന്റെ വില. ഇന്ത്യൻ രൂപയില്‍ ഏകദേശം 2.6 ലക്ഷം രൂപ.

കമ്മലും മോതിരവും മാത്രമായിരുന്നു ആഭരണം. വശങ്ങളിലേക്ക് പകുത്ത് തുറന്നിട്ട മുടിയും ബോൾഡ് റെഡ് ലിപ്സ്റ്റിക്കുള്ള ചുണ്ടുകളും ഐമേക്കപ്പുമായിരുന്നു ഹൈലൈറ്റ്. നോറയുടെ ഈ ഹോട്ട് ലുക്ക് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ തരംഗമാണ്.

Share this story