'ഗോള്‍ഡ്' റിലീസ് പ്രഖ്യാപിച്ചു

gold

സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളതെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിന്‍ കുറിച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഗോള്‍ഡ് റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസിന് എത്തുക. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ചത്. രസകരമായിട്ടായിരുന്നു പ്രഖ്യാപനം. സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളതെന്നും ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണെന്നാണ് ലിസ്റ്റിന്‍ കുറിച്ചത്.

സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത് …ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ ….റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്. കാത്തിരുന്നു കാണാം.- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

Share this story