ഗിലാ ഐലൻഡിൽ നാരായണൻ ആയി ഇന്ദ്രൻസ് : ക്യാരക്ടർ പോസ്റ്റർ കാണാം
Sun, 31 Jul 2022

മനു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “ഗിലാ ഐലൻഡ് “. മനു കൃഷ്ണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രം പ്രമുഖ ഓ.ടി.ടി. പ്ലാറ്റ്ഫോമിൽ ഉടൻ റിലീസ് ചെയ്യും. ഇപ്പോൾ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഇന്ദ്രൻസ് നാരായണൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
റുട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സുഭാഷ് എന്ന പുതുമുഖമാണ് നായകൻ.ഇന്ദ്രൻസ്, കൈലാഷ്, ഡോ. ഷിനോയ്, റിനാസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ശ്രിയാ, അനഘ എന്നിവരാണ് നായികമാർ