ഗായത്രിയുടെയും വിശാലിന്റെയും ലോകത്തിലേക്ക് ഫോർ ഇയേഴ്‌സിലെ എൻ കനവിൽ ഗാനം

google news
ഗായത്രിയുടെയും വിശാലിന്റെയും ലോകത്തിലേക്ക് ഫോർ ഇയേഴ്‌സിലെ എൻ കനവിൽ ഗാനം

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്‌സിലെ എൻ കനവിൽ എന്ന ഗാനം റിലീസായി. രഞ്ജിത്ത് ശങ്കർ ആദ്യമായി ഗാനരചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കർ ശർമയാണ്. അരുൺ ആലാട്ടും സോണി മോഹനുമാണ് എൻ കനവിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഫോർ ഇയേഴ്‌സിന്റെ ടൈറ്റിൽ സോങ് ആണ് ഈ ഗാനം. ഈ ഗാനത്തോട് കൂടി പ്രേക്ഷകർ വിശാലിന്റെയും ഗായത്രിയുടെയും ലോകത്തിലേക്ക് കടന്നു വരണം എന്ന പ്രതീക്ഷയോടെ ചെയ്ത ഗാനമാണ് ഇത്. ചിത്രത്തിലെ ടൈറ്റിൽ സോങ്ങിന്റെ ഗാനരചന രണ്ടു മൂന്നു പേരെ ഏൽപ്പിച്ചെങ്കിലും താൻ ഉദ്ദേശിച്ച പൂർണ്ണത ലഭിക്കാത്തതിനാൽ യാദൃശ്ചികമായാണ് ഗാനരചനയിലേക്കു രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ എത്തുന്നത്. എൻ കനവിൽ എന്ന ഗാനം കൂടാതെ അകലെ ഹൃദയം എന്ന ഗാനവും ഈ ചിത്രത്തിനായി അദ്ദേഹം രചിച്ചിട്ടുണ്ട്. താൻ ആദ്യമായി എഴുതിയ ഗാനങ്ങളുടെ വരികൾ ശെരിയാണോ എന്നുള്ളത് ഉറപ്പുവരുത്താൻ സന്തോഷ് വർമക്കു അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്നും രഞ്ജിത് ശങ്കർ വ്യക്ത്യമാക്കി. പ്രിയാ വാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോർ ഇയേഴ്സ് നവംബർ 25 ന് തിയേറ്ററുകളിലേക്കെത്തും.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആർട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈൻ ഹംസാ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽ  സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
 

Tags