താരസംഘടനയായ അമ്മക്ക് ജി എസ് ടി നോട്ടീസ്

amma

എറണാകുളം : താരസംഘടനയായഅമ്മക്ക് ജിഎസ്ടിനോട്ടീസ്. 8.34 കോടി രൂപ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു.  ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാൻ നിർദേശം. 

ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്, എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി ൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.

Share this story