പ്രശസ്ത സംവിധായകന്‍ രാകേഷ് കുമാര്‍ അന്തരിച്ചു

google news
rakesh

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാകേഷ് കുമാര്‍ (80) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു.
അമിതാഭ് ബച്ചനെ നായകനാക്കി രാകേഷ് കുമാര്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ നട് വര്‍ലാല്‍, യാരാന, ഖൂന്‍ പസീന എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു.
1973 ല്‍ സഹ സംവിധായകനായിട്ടാണ് രാകേഷ് കുമാര്‍ സിനിമാ രംഗത്തെത്തിയത്. കമാന്‍ഡര്‍, കോന്‍ ജീതാ കോന്‍ ഹാരാ, സൂര്യ വന്‍ഷി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെതാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അമിതാഭ് ബച്ചന്‍ രാകേഷ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
 

Tags