ദുല്‍ഖര്‍ ചിത്രം സീതാരാമത്തിന് യുഎഇ യില്‍ വിലക്ക്
sitharam

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് യുഎഇ ഉള്‍പ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളില്‍ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജിസിസി രാജ്യങ്ങളില്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷകര്‍ ഉണ്ടെന്നിരിക്കെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ദുല്‍ഖര്‍ സല്‍മാനൊപ്പം മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് സീതാ രാമം.
 

Share this story