ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും സുന്ദരനായ നടന്‍ : പ്രഭാസ്
dulkar and prabas

ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും സുന്ദരനായ നടനാണെന്ന് നടന്‍ പ്രഭാസ്. സീതാരാമം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു പ്രഭാസ്.

"'സീതാരാമം' ട്രെയ്‌ലര്‍ അതിമനോഹരമായിരുന്നു. ദുല്‍ഖറാണ് ഏറ്റവും സുന്ദരനായ നായകന്‍. മൃണാല്‍ താക്കൂറും രശ്മിക മന്ദാനയും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. സ്വപ്‌ന ദത്തയെപ്പോലെ സിനിമയെ സ്‌നേഹിക്കുന്ന ഒരു നിര്‍മാതാവിനെ ലഭിച്ചതും ഭാഗ്യമാണ്. തിയേറ്ററില്‍ കാണേണ്ട സിനിമയാണിത്. സിനിമ വ്യവ്യസായത്തിന്റെ ക്ഷേത്രമാണ് തിയേറ്ററുകള്‍." പ്രഭാസ് പറഞ്ഞു.

പ്രഭാസ് ചടങ്ങിന് വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. നിര്‍മാതാവ് ദത്തയെയും സംവിധായകന്‍ ഹനുരാഘവ പുടിയെയും ദുല്‍ഖര്‍ പ്രശംസിച്ചു. തന്നെ സംബന്ധിച്ച് 'സീതാരാമം' ഏറെ പ്രത്യേകതയുള്ള ചിത്രമാണ്. ഈ സിനിമയിലെ എല്ലാ അഭിനേതാക്കളും മനോഹരമായി അഭിനയിച്ചു- ദുല്‍ഖര്‍ പറഞ്ഞു.

Share this story