അഞ്ച് ഭാഷകളിൽ ദുൽഖർ ചിത്രം ചുപ്പ് ഒടിടിയിൽ റിലീസ് ചെയ്തു

chup

“റൊമാന്റിക് സൈക്കോപാത്ത് ത്രില്ലർ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ ബാൽക്കിയുടെ ചുപ്പ് സെപ്റ്റംബർ 23 ന്  തീയറ്ററിൽ  റിലീസ് ചെയ്തു . മികച്ച പ്രതികരണം നേടിയ  ചിത്രത്തിൽ ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവർ അഭിനയിക്കുന്നു. സിനിമ ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തു. സീ5ൽ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു.  ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ, മലയാളം ഹിന്ദി ഭാഷകളിൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്

ആർ ബാൽക്കിയുടെ ഒരു കഥയിൽ നിന്ന് ആർ ബാൽക്കി, രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ് ചുപ് എഴുതിയത്. പെൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഗുരു ദത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിർമ്മാതാക്കൾ നേരത്തെ ഒരു ടീസർ പുറത്തിറക്കിയിരുന്നു.
 

Share this story