ദുൽഖറിന്‍റെ ബോളിവുഡ് ചിത്രം 'ചുപ്' നാളെ തിയറ്ററുകളിൽ
chup dulquersalman

ആർ. ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം 'ചുപ്: റിവെൻജ് ഓഫ് ദി ആർടിസ്റ്റ്' നാളെ തിയറ്ററുകളിലെത്തും. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ് രചന. സൈക്കോ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ നഗരങ്ങളിൽ സിനിമ സൗജന്യമായി കാണാൻ അവസരം നൽകിയിരുന്നു. കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ ഗംഭീര പ്രകടനമെന്നാണ് വിലയിരുത്തിയത്.

സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി. സിനിമാ നിരൂപകർക്കും മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണിത്.

ചിത്രത്തിന്‍റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽപരം കാഴ്ചക്കാരാണ് യൂട്യൂബിൽ. സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ആർ.ഒ പ്രതീഷ് ശേഖർ.
 

Share this story