സംവിധായകന്‍ പ്രമോദ് മണ്ണില്‍തൊടിയുടെ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു
Wed, 18 Jan 2023

മലപ്പുറം :കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണില്‍തൊടിയുടെ എഴുത്തുകാരന്റെ ശേഷിപ്പുകള്‍ എന്ന ഷോര്‍ട്ട് ഫിലിം മലപ്പുറം നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ സാമൂഹ്യ പ്രവര്‍ത്തക സരളയ്ക്ക് നല്‍കി പ്രകാശനം ചെയ്തു .ചടങ്ങില്‍ പ്രമോദ് മണ്ണില്‍തൊടി അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് ഖാന്‍ കോന്ത്രത്ത് ,ജോസഫ് മാസ്റ്റര്‍ ,സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.കവി ഗോപാലകൃഷ്ണന്‍ സ്വാഗതവും പ്രദീപ് കെ.എഫ് നന്ദിയും പറഞ്ഞു