ബര്‍ഗര്‍ കിംഗ് ഇന്ത്യ ഹൃത്വിക് റോഷനെ പറ്റിച്ചോ ?

google news
hruthik roshan
പരസ്യം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും തിരക്കഥ ഉണ്ടായിരുന്നെന്നും പലരും കമന്റ് ചെയ്തു.

ബര്‍ഗര്‍ കിംഗ് ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത അവരുടെ ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാക്ഷാല്‍ ഹൃതിക് റോഷനെക്കൊണ്ട് ബര്‍ഗര്‍ ഇന്ത്യ സൗജന്യമായി പരസ്യത്തില്‍ അഭിനയിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഫിലിം സിറ്റിയില്‍ സ്റ്റുഡിയോയുടെ മുന്നില്‍ വച്ചാണ് താരം അറിയാതെ കമ്പനി അദ്ദേഹത്തെക്കൊണ്ട് തന്നെ പ്രൊമോഷന്‍ ചെയ്യിച്ചത്.
കാരവാനില്‍ നിന്ന് പുറത്തുവന്ന താരം പാപ്പരാസികളെക്കണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഈ സമയം ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ വലിയ ബാനര്‍ താരത്തിന് പിന്നിലായി രണ്ടുപേര്‍ പ്രദര്‍ശിപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ താരം ബര്‍ഗര്‍ ഇന്ത്യയ്ക്കായി പരസ്യം ചെയ്യുകയായിരുന്നു
'ഹൃതിക്കിനോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു' എന്ന അടിക്കുറിപ്പോടുകൂടി കമ്പനി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.ഇതേ വീഡിയോ പങ്കുവച്ചുകൊണ്ട് ബര്‍ഗര്‍ ഇന്ത്യ ചെയ്തത് ശരിയായില്ല എന്നായിരുന്നു താരം പറഞ്ഞത്.

 പിന്നാലെ പ്രമുഖ ബ്രാന്‍ഡുകളായ സൊമാറ്റോ, സ്‌പോട്ടിഫൈ, ആമസോണ്‍ പ്രൈം സ്വിഗ്ഗി എന്നിവരും രംഗത്തെത്തി. എന്നാല്‍ പരസ്യം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും തിരക്കഥ ഉണ്ടായിരുന്നെന്നും പലരും കമന്റ് ചെയ്തു.